പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. കടുകു മണ്ണ ഊര് നിവാസികളായ നീതു-നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ജൂൺ അഞ്ചിന് പ്രസവ തീയതി അറിയിച്ചതിനാൽ ഈ മാസം 15ന് തന്നെ നീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവൻ നഷ്ടമായതായി കണ്ടെത്തിയത്.
അതേസമയം പത്തനംതിട്ട കവിയൂർ ആഞ്ഞിൽത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്പിൽ നിന്ന് കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടര കിലയോളം തൂക്കമാണ് കുഞ്ഞിനുള്ളത്. മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തിരുവല്ല ആശുപത്രി അധികൃതർ വ്യക്തമാക്കി. കുഞ്ഞിന് ജനിച്ചുകഴിഞ്ഞ് മുലപ്പാൽ നൽകിയിട്ടുണ്ടെന്നും ഡോക്‌ടർമാർ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ സംരക്ഷണം സി ഡബ്ള്യൂ സി ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |