തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എരുത്താവൂരിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. 22 ആടുകളെ വളർത്തുന്ന വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ടതും വീട്ടുകാർ ഒന്ന് ഭയന്നു. വലിയ മൂർഖനാണ്.
ആരുകണ്ടാലും ഒന്ന് ഭയക്കും, മാത്രമല്ല ആടുകൾക്ക് അടുത്തെത്തിയാൽ അപകടം ഉറപ്പ്,വീട്ടുകാരുടെ ബഹളത്തിനിടയിൽ കൂട്ടിയിട്ടിരുന്ന കരിങ്കലിന് അടിയിലേക്ക് പാമ്പ് കയറി, ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. അപകടകാരിയായ വലിയ പത്തിക്കാരനെ പിടികൂടുന്നതിനിടയിൽ പല തവണ വാവ സുരേഷിന് നേരെ കൊത്താനായി പാഞ്ഞ് അടുത്തു ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |