മ്യൂണിക്ക്: അവസാന ദിനത്തിലെ അവാസ നിമിഷം വരെ കിരീടപോരാട്ടം നീണ്ട ജർമ്മൻ ബുണ്ടസ് ലിഗയിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ പിന്തള്ളി തുടർച്ചയായ പതിനൊന്നാം തവണയും ബയേൺ മ്യൂണികക് ചാമ്പ്യൻമാരായി. സീസണിലെ അവസാന മത്സരങ്ങളിൽ ഇന്നലെ ബയേൺ കോളോണിനെ 2-1ന് കീഴടക്കിയപ്പോൾ മെയിൻസിനെതിരെ 2-2ന്റെ സമനിലയിൽ പിരിയാനെ ഡോർട്ട്മുണ്ടിന് കഴിഞ്ഞുള്ളൂ. ഇരുടീമിനും മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിലായിരുന്ന ബയേൺ കിരീടമുറപ്പിക്കുകയായിരുന്നു.8-ാം മിനിട്ടിൽ കോമാനിലൂടെ ബയേൺ മുന്നിലെത്തി. എന്നാൽ 81-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ലുബിസിച് കൊളോണിനെ ഒപ്പമെത്തിച്ചു. 89-ാം മിനിട്ടിൽ ജമാൽ മുസിയാലയാണ് ബയേണിന്റെ വിജയവും കിരീടവുമുറപ്പിച്ച ഗോൾ നേടിയത്. മെയിൻസിനെതിരെ ജയിച്ചിരുന്നെങ്കിൽ ഡോർട്ട്മുണ്ടിന് പതിനൊന്ന് വർഷത്തിന് ശേഷം ഡോർട്ട്മുണ്ടിന് ജർമൻ ചാമ്പ്യൻമാരാകാമായിരുന്നു. ഷാൽക്കെയും ഹെർത്ത ബെർലിനും തരംതാഴ്ത്തപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |