തിരുവനന്തപുരം: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറിയും സെൻട്രൽ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടറുമായ വി.ശാന്തകുമാർ ഇന്ന് വിരമിക്കും. 1996 ഏപ്രിൽ 25ന് കണ്ടക്ടറായിട്ടാണ് ശാന്തകുമാർ ജോലിയിൽ പ്രവേശിച്ചത്.
എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2013 ൽ സംസ്ഥാന സെക്രട്ടറിയായി.
സി.പി.എം പേരൂർക്കട എൽ.സി അംഗം, പേരൂർക്കട സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലയിലും പ്രവർത്തിച്ചു. എം.എ എൽ എൽ.ബി ബിരുദധാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |