കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഒരു ദിവസം പണിമുടക്കിയ ജീവനക്കാർക്ക് മൂന്നു ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയതിനെതിരെ എംപ്ളോയീസ് സംഘ് നൽകിയ ഹർജി ഹൈക്കോടതി ജൂൺ അഞ്ചിനു പരിഗണിക്കാൻ മാറ്റി. കെ.എസ്.ആർ.ടി.സിയിൽ ഏഴാം തീയതിയാണ് ശമ്പളം നൽകുന്നത്. ഹർജി അഞ്ചിലേക്ക് മാറ്റിയ സാഹചര്യത്തിൽ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകിയിട്ട് പണിമുടക്കിയവരിൽ നിന്ന് പിടിക്കരുതെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |