SignIn
Kerala Kaumudi Online
Thursday, 19 September 2024 3.37 PM IST

ഈ മാസം 24, 25 തീയതികളിൽ ഫ്രീ ആണോ? എങ്കിൽ വാഗമണിലേക്കും ടാഗോർ പാറയിലേക്കും പോയാലോ;ഭക്ഷണവും ഓഫ്‌ റോഡ് ജീപ്പ് സഫാരിയും DJയും  ഉൾപ്പടെ വെറും 2650 രൂപമാത്രം

Increase Font Size Decrease Font Size Print Page
vagamon

കെ എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഈ മാസം 24, 25 തീയികളിൽ വാഗമണിലേക്കും പരുന്തും പാറയിലേക്കും ഉല്ലാസയാത്ര നടത്തുന്നു. 2650 രൂപയാണ് (യാത്ര, ഓഫ്‌ റോഡ് ജീപ്പ് സഫാരി, എൻട്രി ഫീസുകൾ,ഭക്ഷണം,താമസം,ക്യാമ്പ് ഫയർ, DJ ഉൾപ്പടെ) ഒരാൾക്കുള്ള ചാർജ്..

യാത്രയുടെ ഷെഡ്യൂൾ വിവരം

വെഞ്ഞാറമൂട് നിന്നും ജൂൺ 24 ന് രാവിലെ 4.30 ന് പുറപ്പെട്ട് വെഞ്ഞാറമൂട്- കിളിമാനൂർ- ആയൂർ-കൊട്ടാരക്കര - അടൂർ പത്തനംതിട്ട-എത്തി ഒന്ന് ഫ്രഷ് ആയി ബസിന് ഡീസലും അടിച്ച്‌ അവിടെ നിന്നും റാന്നി- എരുമേലി -കാഞ്ഞിരപ്പള്ളി- മുണ്ടക്കയം എത്തിയിട്ട് പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ( പ്രഭാത ഭക്ഷണം കൊണ്ടുവരുന്നവർക്കു കഴിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് ) ... വളഞ്ഞങ്ങാനം വെള്ളച്ചാട്ടം-കുട്ടിക്കാനം-എലപ്പാറ വഴി വാഗമൺ അഡ്വഞ്ചർ പാർക്കിൽ എത്തുന്നു.തുടർന്ന് തങ്ങൾ പാറയിൽ കയറി കാഴ്ചകൾ കണ്ടതിനു ശേഷം ഉച്ച ഭക്ഷണം കഴിഞ്ഞ്, ടീ ലേക്‌ ബോട്ടിംഗ് കഴിഞ്ഞു നേരെ മൊട്ടകുന്നുകൾ കാഴ്ചകൾ കണ്ട്, നേരെ തവള പാറ വ്യൂ പോയിന്റിൽ നിന്നുമുള്ള സൂര്യസ്തമയവും കണ്ട് റൂമിൽ എത്തുന്നു. തുടർന്ന് ക്യാമ്പ് ഫയറും ആടി തിമിർക്കാൻ DJ യും..

Day 2
രാവിലെ ഫുഡ്‌ കഴിച്ചതിനു ശേഷം ഉളുപ്പുണ്ണി ഓഫ്‌ റോഡ് ജീപ്പ് സഫാരി. അത്‌ കഴിഞ്ഞു ഫുഡ്‌ കഴിച്ചതിനു ശേഷം,ചീന്തലാർ വെള്ളച്ചാട്ടം കണ്ട് നേരെ ചെകുത്താൻ പള്ളി എന്ന് അറിയപ്പെടുന്ന ലൂസിഫർ സിനിമ ഷൂട്ട്‌ ചെയ്ത ലൂസിഫർ ചർച്ചിലേക്ക്. തുടർന്ന് നിങ്ങൾ ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത വ്യത്യസ്ത വഴികളിൽ കൂടി നേരെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ടാഗോർ പാറ എന്ന് അറിയപ്പെടുന്ന പരുന്തും പാറയിലേക്ക്.അവിടത്തെ കാഴ്ചകളും കണ്ട്, അസ്തമയവും കണ്ട് നമ്മൾ തിരികെ വെഞ്ഞാറമൂട്ടിലേക്ക്..

മുണ്ടക്കയത്തു വന്ന് ലഘു ഭക്ഷണവും കഴിച്ചു ഉദ്ദേശം 10.30 ഓടുകൂടി തിരിച്ചു വെഞ്ഞാറമൂട്ടിൽ എത്തിച്ചേരുന്നു .

KSRTC ബഡ്ജറ്റ് ടൂറിസം സെല്‍,വെഞ്ഞാറമൂട് ഡിപ്പോ.
04722874141
9497004847
9846032840
9947451387
9746034901
9746865116
9447324718

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VAGAMON, TRIP, KSRTC, BTC, VENJARAMOODU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.