തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ മേയിലെ പെൻഷനായി സർക്കാർ 71 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളുമായുള്ള പലിശ തർക്കം കാരണം പെൻഷൻ വിതരണം മുടങ്ങിയിരുന്നു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വായ്പയായി പെൻഷൻ തുക നൽകുകയും സർക്കാർ അത് പലിശ സഹിതം തിരിച്ച് നൽകുന്നതുമാണ് പതിവ്. പലിശ എട്ടരയിൽ നിന്ന് ഒമ്പത് ശതമാനമായി ഉയർത്തണമെന്ന സഹകരണവകുപ്പിന്റെ ആവശ്യത്തിൽ തീരുമാനമായിട്ടില്ല. മാർച്ച് ഏപ്രിൽ മാസങ്ങളിലെ പെൻഷനും ഇതേ രീതിയിൽ വൈകിയിരുന്നു. പെൻഷൻ മുടക്കത്തെ തുടർന്ന് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധത്തിലാണ്. ജൂണിലെ പെൻഷൻ അഞ്ചിന് നൽകേണ്ടതായിരുന്നു. അത് എന്നുണ്ടാകുമെന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |