മുംബയ്: രാജ്യത്തെ ഓഹരി സൂചികകളിൽ വീണ്ടും കുതിപ്പ്. ഇന്ന് റിസർവ് ബാങ്ക് പണനയ അവലോകന തീരുമാനം പ്രഖ്യാപിക്കാനിരിക്കെ നിഫ്റ്റി 18,700 കടന്നു. ഈവർഷം ആദ്യമായാണ് സൂചിക 18,700 കടക്കുന്നത്. സെൻസെക്സ് 350.08 പോയിന്റ് (0.56 ശതമാനം) ഉയർന്ന് 63,142.96 ലും നിഫ്റ്റി 127.40 പോയിന്റ് (0.68 ശതമാനം) ഉയർന്ന് 18,726.40 ലും വ്യാപാരം അവസാനിപ്പിച്ചു.
ഇതോടെ ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം 286.57 ലക്ഷം കോടി രൂപയിൽ നിന്ന് 289.05 ലക്ഷം കോടി രൂപയായി. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബി.പി.സി.എൽ, നെസ്ലെ ഇന്ത്യ, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലായി. ബി.എസ്.ഇ റിയൽറ്റി സൂചിക 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലും ബി.എസ്.ഇ എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ എക്കാലത്തെയും ഉയർന്ന നിലയിലും എത്തിയപ്പോൾ മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഊർജ്ജ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |