SignIn
Kerala Kaumudi Online
Saturday, 27 July 2024 9.51 AM IST

ശിവഗിരിയിൽ മഹാ ഗുരുപൂജ

sivagiri

ശിവഗിരി : ശിവഗിരിമഠത്തിലെ പ്രധാന വഴിപാടായ മഹാ ഗുരുപൂജയിൽ നാളെ ആലപ്പുഴ വളവനാടു കേന്ദ്രമായുള്ള സരോവരം കൂട്ടായ്മ പങ്കു ചേരും. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സരോവരം കർമ്മ രംഗത്ത് പതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു.

ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി എല്ലാ വർഷവും സംഘടനയുടെ ഭാരവാഹികൾ ശിവഗിരിയിലെത്തി വഴിപാടുകൾ സമർപ്പിക്കാറുണ്ട്.. മൂന്നു വർഷമായി ഇദ്ദേഹം മഹാഗുരുപൂജ വഴിപാടു നടത്തി വരുന്നു. എസ്.എൻ.ഡി.പി യോഗം ആലപ്പുഴ, ചേർത്തല, കണിച്ചുകുളങ്ങര യൂണിയനിൽപ്പെട്ട 505, 520 നമ്പർ ശാഖകളിലെ അംഗ വീടുകളിൽ നിന്നുളളവരാണു സരോവരം കൂട്ടായ്മയിലുളളത്. നാളത്തെ പൂജയ്ക്കായി സംഘടനാ പ്രസിഡന്റ് ബിജു ഗോപിനാഥ്, വൈസ് പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി സലിം, ജോയിന്റ് സെക്രട്ടറി മണിക്കുട്ടൻ, ട്രഷറർ പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നു ശിവഗിരിയിലെത്തും. സംഘടനകൾക്കും, വ്യക്തികൾക്കും എക്കാലവും നിർവ്വഹിക്കാവുന്നതാണ് ശിവഗിരി മഠത്തിലെ മഹാഗുരുപൂജ. വിവരങ്ങൾക്ക് 9447551499

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.