തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി വിക്ടർ ജോർജിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന മികച്ച വാർത്താ ചിത്രത്തിനുള്ള പ്രത്യേക അവാർഡ് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസിന്. 'മനുഷ്യനാണ്" എന്ന തലക്കെട്ടിൽ 2022 നവംബർ 14ന് എറണാകുളം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബാസ്റ്റേഴ്സ് ജയിച്ചപ്പോൾ ആവേശത്താൽ ഗ്രൗണ്ടിലിറങ്ങിയ കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുന്ന ബൗൺസറുടെ ക്രൂരത ക്യാമറയിൽ പകർത്തിയതിനാണ് അവാർഡ്. 5,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 28ന് രാവിലെ 11ന് ശിശുക്ഷേമസമിതി അങ്കണത്തിൽ നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നൽകുമെന്ന് ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |