SignIn
Kerala Kaumudi Online
Sunday, 06 October 2024 3.14 PM IST

നഗര വികസനം 146 കോടിയുടെ പദ്ധതികൾ

Increase Font Size Decrease Font Size Print Page
cor
കോർപ്പറേഷൻ

@ വർക്കിംഗ് ഗ്രൂപ്പ് കരട് നിർദ്ദേശത്തിന് അംഗീകാരം

കോഴിക്കോട് : നഗര വികസനവും ക്ഷേമവും ലക്ഷ്യമാക്കി 146 കോടിയുടെ പദ്ധതിയുമായി കോർപ്പറേഷൻ.

130 കോടി പ്ലാൻ ഫണ്ടും 16 കോടി മെയിന്റനൻസ് ഗ്രാന്റും ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് നൽകിയ കരട് നിർദ്ദേശത്തിന് കൗൺസിൽ യോഗം അംഗീകാരം നൽകി . കോർപ്പറേഷന്റെ 2024 - 25 പദ്ധതി ആസൂത്രണത്തിനായി വർകിംഗ് ഗ്രൂപ്പുകൾ നൽകിയ കരട് നിദ്ദേശങ്ങൾ ഇന്നല മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ചർച്ച ചെയ്തു.

നഗരത്തിൽ പാർക്കിംഗ് മാർക്ക് ചെയ്ത ഇടങ്ങളിൽ വാഹനം നിറുത്തുന്നതിന് യൂസർ ഫീ പിരിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കണമെന്ന് കരട് നിർദ്ദേശത്തിലുണ്ട്. ഈ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കോർപ്പറേഷന്റെ ലക്ഷ്യം. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീൻ കോയ, ടി.റനീഷ്, സി. ദിവാകരൻ, വി.കെ. മോഹൻ ദാസ്, വി.പി. മനോജ്, ഒ. സദാശിവൻ, സുജാത കൂടത്തിങ്ങൽ, എൻ.സി. മോയിൻ കുട്ടി, എം.സി. സുധാമണി, കെ. നിർമ്മല, എസ്.കെ. അബൂബക്കർ, കെ. റംലത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പ്രധാന നിർദ്ദേശങ്ങൾ

ടാഗോർ ഹാൾപൊളിച്ച് പുതിയ കെട്ടിടം നിർമിക്കൽ
ടൗൺ ഹാൾ നവീകരണം

പൊതു ഇടങ്ങളിൽ വൈ ഫൈ
നടപ്പാതകൾ മനോഹരമാക്കൽ

നഗരത്തിൽ ഹാപ്പിനസ് സെന്ററുകൾ
ഓടകൾ കവർ സ്ളാബ് പാകി സഞ്ചാര യോഗ്യമാക്കൽ

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ബീച്ചിൽ പ്രത്യേക ഇടം
സ്വകാര്യ പങ്കാളിത്തത്തോടെ ക്ലോക്ക് ടവറുകൾ
റോഡുകളിൽ സൈൻ ബോർഡുകൾ
ലോറി സ്റ്റാൻഡ് സ്ഥാപിക്കൽ
റോഡുകൾ മാതൃകാ റോഡുകളാക്കൽ
നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ
ബസ് സ്റ്റോപ്പുകളുടെ നവീകരണം
ലൈബ്രറികൾ ഡിജിറ്റലാക്കൽ
ഡിജിറ്റൽ ഹോഡിംഗുകൾ
ആനക്കുളത്ത് കലാ പരിശീലന കേന്ദ്രം
മിഠായിത്തെരുവിലും മാനാഞ്ചിറ ഓപ്പൺ സ്റ്റേജിലും ദിവസവും കലാപരിപാടികൾ
ഞെളിയൻ പറമ്പിൽ പാഴ് വസ്തുക്കൾ കൊണ്ട് തീം പാർക്ക്‌

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.