തൃശൂർ: കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെ ജൂബിലി ആഘോഷം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്തു. സർവകലാശാലയിൽ നടക്കുന്ന ഗവേഷണം വലിയതോതിൽ ഉത്പാദനവും തൊഴിലും സൃഷ്ടിക്കുന്നതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രജിസ്ട്രാർ ഡോ.എ.സാക്കിർ ഹുസൈൻ അദ്ധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യൻ, പഞ്ചായത്തംഗം രജീന ബാബു, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ.സുരേഷ് കുമാർ, ഡോ.പി.കെ.തുളസി തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വാഴ കർഷകരായ രാജ് നാരായണൻ, നിശാന്ത് കോളോത്ത്, ജിജീഷ് പി.വി എന്നിവരെയും കൊടുമൺ കാർഷിക കർമ്മ സേനയെയും ആദരിച്ചു. വാഴക്കൃഷിയെ കുറിച്ചുള്ള പ്രസിദ്ധീകരണം പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |