SignIn
Kerala Kaumudi Online
Sunday, 06 October 2024 3.35 PM IST

2,323 ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാർ

Increase Font Size Decrease Font Size Print Page

map

പാലക്കാട്: ജില്ലയിൽ 51പഞ്ചായത്തുകളിലുള്ള 2,323 ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി. റീബിൽഡ് കേരളയുടെ ഭാഗമായി നടപ്പാക്കുന്ന മാപ്പത്തൺ പദ്ധതിയിലാണ് നീർച്ചാലുകളുടെ ഭൂപടം തയ്യാറാക്കിയത്. നവംബറിൽ മാപ്പത്തൺ പുസ്തകം പ്രസിദ്ധീകരിക്കും.

ഉപഗ്രഹ ചിത്രങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നീർച്ചാലുകളിൽ സർവേ നടത്തി ലൊക്കേഷൻ മാപ്പിംഗ് പ്രക്രിയയാണിത്. നീർച്ചാലുകളെ ഇല്ലാതാക്കുന്നതും വഴിതിരിച്ചു വിടുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ഇത് ഉപകരിക്കും. പശ്ചിമഘട്ടത്തോടുചേർന്നുള്ള 230 ഗ്രാമ പഞ്ചായത്തുകളിലാണ് മാപ്പത്തൺ നടത്തുന്നത്. സംസ്ഥാനം നേരിട്ട രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്ന് റീബിൽഡ് കേരള മിഷൻ വ്യക്തമാക്കി. എവിടെയൊക്കെ പ്രകൃതിദുരന്ത സാദ്ധ്യത നിലനിൽക്കുന്നു. പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ എവിടെയെല്ലാം ആളുകൾ കുടുങ്ങാനിടയുണ്ട്. രക്ഷാപ്രവർത്തനം എപ്രകാരം ഏകോപിപ്പിക്കാം, ദുരിതാശ്വാസ ക്യാമ്പുകൾ എവിടെയെല്ലാം വേണ്ടിവരും എന്നിവയൊക്കെ മുൻകൂട്ടി ആസൂത്രണംചെയ്യാൻ ഇത് ഉപകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, MAP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.