SignIn
Kerala Kaumudi Online
Sunday, 01 September 2024 7.32 AM IST

തീക്കോയിയിൽ ഹൈടെക് ടെക്‌നിക്കൽ ഹൈസ്‌കൂൾ

Increase Font Size Decrease Font Size Print Page
theekoy

കോട്ടയം: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്.

1974ൽ ആരംഭിച്ച സ്‌കൂൾ തീക്കോയി പഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, ഇലക്ട്രിക്കൽ റൂം, ഓഫീസ് മുറി, കോഓപ്പറേറ്റീവ് സൊസൈറ്റി മുറി, അധ്യാപകർക്കുളള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, THEEKOY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.