തൊട്ടിപ്പാൾ: മുളങ്ങ് ചീരമ്പത്ത് ദേവസ്ഥാനം ശ്രീ ഭഗവതി വിഷ്ണുമായ ക്ഷേത്രത്തിൽ വർഷംതോറും നടത്തുന്ന മഹോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ മലർ നിവേദ്യം, മുത്തപ്പൻ വീരഭദ്ര സ്വാമിക്ക് രൂപക്കളം, രൂപക്കളത്തിൽ നൃത്തം, വിഷ്ണുമായ സ്വാമിക്കും കരിംകുട്ടി സ്വാമിക്കും രൂപക്കളം, ഗണപതി ഹോമം, പറനിറയ്ക്കൽ, പഞ്ചവാദ്യം , തുടർന്ന് അന്നദാനം. എഴുന്നള്ളിപ്പ്, പാണ്ടിമേളം, ദേവിക്ക് രൂപക്കളം, കളത്തിൽ പാട്ട്, ഗുരുതി, മംഗളപൂജ എന്നീ ചടങ്ങുകൾക്ക് ശേഷം നട അടച്ചു. ക്ഷേത്രം മുഖ്യരക്ഷാധികാരി പ്രൊഫ.സി.എം.മധു, പ്രസിഡന്റ് വിപിൻ ചീരമ്പത്ത്, സെക്രട്ടറി വിവേക് ചീരമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ തന്ത്രി നാരായണൻ കുട്ടി ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |