SignIn
Kerala Kaumudi Online
Saturday, 16 May 2026 6.43 AM IST

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു

kumar-shahani

മുംബയ്: സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിൽവച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മായാദർപ്പൺ, കസ്ബ, തരംഗ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനാണ്.

സമാന്തര സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് കുമാർ സാഹ്നി. 1972ൽ പുറത്തിറങ്ങിയ മായാ ദർപ്പൺ ആണ് ആദ്യ സിനിമ. മികച്ച ഹിന്ദി ചിത്രത്തിനുള്ള അവാർഡും മായാദർപ്പണിന് ലഭിച്ചിരുന്നു.

2019ൽ കേരള സംസ്ഥാന ചലച്ചിത്ര അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940ൽ ലർക്കാനയിൽ ജനിച്ച അദ്ദേഹം പിന്നീട് മുംബയിലേക്ക് താമസം മാറ്റുകയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഋതിക് ഘട്ടകിന്റെ ശിഷ്യനാിയിരുന്നു അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUMAR SHAHANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360