SignIn
Kerala Kaumudi Online
Sunday, 01 September 2024 7.43 AM IST

സെൽഫിയെടുപ്പും കെട്ടിപ്പിടിത്തവും വോട്ടായി മാറില്ല: എം.മുകേഷ്

Increase Font Size Decrease Font Size Print Page
photo

പുനലൂർ: സെൽഫിയെടുപ്പും കെട്ടിപ്പിടിത്തവും വോട്ടായി മാറില്ലെന്ന് നടനും കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ എം.മുകേഷ് പറഞ്ഞു. പുനലൂർ ടൗണിലെ ഒന്നാംഘട്ട പര്യടനത്തിന് ശേഷം ടി.ബി.ജംഗ്ഷനിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാവിലെ 11ന് ചെമ്മന്തൂരിൽ നിന്ന് തുറന്ന വാഹനത്തിൽ ആരംഭിച്ച പര്യടനത്തിൽ മുകേഷിനെ കാണാനും സ്വീകരണം നൽകാനും സ്ത്രികളും വിദ്യാർത്ഥിനികളും അടക്കം വൻ ജനാവലിയാണ് തടിച്ചുകൂടിയത്. തുടർന്ന് നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളേജ്, ടി.ബി ജംഗ്ഷൻ, ശ്രീരാമപുരം മർക്കറ്റ്, പുനലൂർ എസ്.എൻ കോളേജ് തുടങ്ങിയ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർത്ഥി വിവിധ മേഖലകളിലുള്ളവരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

മുകേഷിന്റെ വരവ് അറിഞ്ഞ് പാതയോരങ്ങളിലും മറ്റും വൻ ജനാവലിയാണ് പൂമാലയുമായി കാത്തുനിന്നത്.

ടി.ബി ജംഗ്ഷനിൽ പര്യടനം ഉച്ചയോടെ അവസാനിപ്പിച്ച ശേഷം പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നു മുത്തനെയും സന്ദർശിച്ച ശേഷം കടയ്ക്കാൽ മേഖലിയിലേക്ക് പുറപ്പെട്ടു. പി.എസ്.സുപാൽ എം.എൽ.എ, ഇടത് മുന്നണി നേതാക്കളായ കെ.രാജഗോപാൽ, കെ.രാജു, കെ.വരദരാജൻ, എം.സലീം, സി.അജയപ്രസാദ്, എസ്.ബിജു, വി.പി.ഉണ്ണിക്കൃഷ്ണൻ, തടിക്കാട് ഗോപാലകൃഷ്ണൻ, ഷൈൻ ബാബു തുടങ്ങിയ നിരവധി നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.