SignIn
Kerala Kaumudi Online
Sunday, 06 October 2024 1.07 PM IST

കോൺഗ്രസ് ബി.ജെ.പിയെ അനുസരിക്കുന്നു: മന്ത്രി റിയാസ്

Increase Font Size Decrease Font Size Print Page
riyas

കോഴിക്കോട്: ബി.ജെ.പി ആഗ്രഹ പ്രകാരമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു. പത്മജമാർ ഉണ്ടാവുന്നത് അതുകൊണ്ടാണ്. ബി.ജെ.പിക്കെതിരെ പോരാടുന്നവർക്കുപോലും കോൺഗ്രസിനെ വിശ്വാസമില്ലാത്ത അവസ്ഥയിലെത്തി. ബി.ജെ.പിക്കെതിരെ ഒന്നും പറയാതെ ഇടതു വിരുദ്ധത മാത്രം കുത്തിവയ്ക്കുകയാണ് കോൺഗ്രസ്.

രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പി ചില ആഗ്രഹങ്ങൾ നടക്കാത്തതിനു കാരണം. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുകയാണ്. അദ്ദേഹം രാജ്യസഭയിലേക്ക് വിജയിച്ചപ്പോഴുള്ള നിയമസഭാ കക്ഷി നിലയല്ല ഇപ്പോൾ അവിടെ. രാജസ്ഥാനിൽ ഇപ്പോൾ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി ജയിക്കും. അദ്ദേഹത്തിനു വർഷങ്ങൾ രാജ്യസഭയിൽ ബാക്കിയുണ്ട്. ഇത് കേരളത്തിലാകെ ചർച്ച ചെയ്യപ്പെടും. കേരളത്തിൽ 2004 ആവർത്തിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLITICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.