തൃശൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പൽശാലയുടെ, ഈ വർഷത്തെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശൂരിന് ഗൃഹപരിചരണ സന്ദർശനത്തിനുള്ള മാരുതി ഈക്കോ വാഹനം സംഭാവനയായി നൽകി. കപ്പൽശാലാ പ്രതിനിധികളായ പി.എൻ.സമ്പത്ത്കുമാർ , പി.എസ്.ശശീന്ദ്രദാസ് എന്നിവർ വാഹനത്തിന്റെ താക്കോൽ കൈമാറുകയും ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. സൊസൈറ്റി അംഗങ്ങളായ ഡോ.സി.സതീശ് കുമാർ, ഡോ.പിഷാരടി ചന്ദ്രൻ, ഡോ.സി.എഫ്.റൂബി, ഡോ.പി.വി.അജയൻ, പി.വി.മോഹനൻ, എം.കെ.രാധാകൃഷ്ണൻ, ഇ.കെ.ജോൺസൻ തുടങ്ങിയവർ സംബന്ധിച്ചു. ഡോ.ഇ.ദിവാകരൻ രചിച്ച 'സാന്ത്വന പരിചരണം ജീവിത ദൗത്യം' എന്ന പുസ്തകം കപ്പൽശാല പ്രതിനിധികൾക്ക് ഉപഹാരമായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |