SignIn
Kerala Kaumudi Online
Sunday, 01 September 2024 5.27 AM IST

ജനഹൃദയങ്ങളിലൂടെ എൻ.കെ. പ്രേമചന്ദ്രൻ

Increase Font Size Decrease Font Size Print Page
nk-1
സ്ഥാനാര്‍ത്ഥി പര്യടനത്തിന്‍റെ ഭാഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ പൂയപ്പള്ളി പഞ്ചായത്തിലെത്തിയപ്പോള്‍.

കൊല്ലം: ജനങ്ങളുടെ മനസുതൊട്ടറിഞ്ഞ് കൊല്ലം ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുണ്ടറ നിയോജക മണ്ഡലത്തിലെത്തിയ പ്രേമചന്ദ്രന് വമ്പിച്ച സ്വീകരണം നൽകി നാട്ടുകാർ. തൊഴിലാളികൾ പ്രശ്നങ്ങളും വിഷമങ്ങളും അദ്ദേഹം വിശദമായി കേട്ടു. കേന്ദ്ര-കേരള സർക്കാരുകൾ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടികളും ജനദ്രോഹ നടപടികളും കാണാനെത്തിയ ആളുകൾ സ്ഥാനാർത്ഥിയുമായി പങ്കുവച്ചു. ഇന്നലെ പെരിനാട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം പേരയം, കുണ്ടറ പഞ്ചായത്തുകളിൽ സമാപിച്ചു. കൂടാതെ പ്രചാരണത്തിന്റെ ഭാഗമായി പൂയപ്പള്ളി പഞ്ചായത്തിലെ വോട്ടർമാരെയും സ്ഥാനാർത്ഥി നേരിട്ട് കണ്ടു. പൂയപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുമായി അദ്ദേഹം സംസാരിച്ചു. പൂയപ്പള്ളി, മരുതംപള്ളി, കുരിശുംമൂട്, പയ്യക്കോട് എന്നിവിടങ്ങളിലാണ് പ്രേമചന്ദ്രൻ എത്തിയത്. കുണ്ടറ നിയോജക മണ്ഡലത്തിലെ പര്യടനത്തിൽ സ്ഥാനാർത്ഥിയോടൊപ്പം ഫിറോസ്ഷാ സമദ്, അഡ്വ. അനീഷ് പടപ്പക്കര, മിനീഷ്യസ് ബെർണാഡ്, അരുൺ അലക്‌സ്, കെ.രാജേന്ദ്രൻ പിള്ള, ഷാജി പേരയം, ബി.സ്റ്റാഫോർഡ്, എൻ.ഷേർളി, വൈ.ചെറുപുഷ്പം, രജിതകുമാരി, ടി.എ.അൽഫോൺസ്, അരുൺ പാപ്പച്ചൻ, റെക്‌സൺ.ടി.വിൽസൺ, മിഷേൽ, വിജിൻ വില്യം, അനീഷ് ഗോപാലകൃഷ്ണൻ എന്നിവരും പൂയപ്പള്ളിയിൽ ബിനോയ്, അനിൽ മംഗലത്ത്, വസന്തകുമാരി, രാജു ചാവടി, മായ തുടങ്ങിയവരും ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.