SignIn
Kerala Kaumudi Online
Sunday, 28 April 2024 10.11 AM IST

അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇത് അവസാന അവസരം, നടപടി ഒഴിവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

kseb

കോലഞ്ചേരി: അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താന്‍ 31 വരെ സമയമുണ്ട്. ഇതിനകം കൃത്യമായ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. തുടര്‍ന്ന് പരിശോധന ശക്തമാക്കുമെന്നും പിടികൂടിയാല്‍ കനത്ത പിഴ ഈടാക്കുമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കുന്നു.

ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങള്‍ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കാറില്ല. പുതിയ വീട്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കണക്ഷന്‍ എടുക്കുമ്പോഴും പഴയവീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും പുതിയതായി കൂട്ടിച്ചേര്‍ത്തവയുടെ വിവരങ്ങളും ഉപഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പറില്‍ സെക്ഷന്‍ ഓഫീസുകളില്‍ രേഖപ്പെടുത്തണം. അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവര്‍ ലോഡിംഗിലൂടെ വോള്‍ട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകര്‍ച്ചയ്ക്കും വരെ കാരണമാകുന്നു.

ഈ സാഹചര്യത്തിലാണ് അധികലോഡ് സ്വയം ക്രമപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് ഫീസിളവോടെ അവസരമൊരുക്കുന്നത്. സെക്ഷന്‍ ഓഫീസുകളില്‍ പ്രത്യേക അപേക്ഷാഫോറം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തണം. വൈദ്യുതിവകുപ്പ് കണക്ടഡ് ലോഡ് പുനര്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതനുസരിച്ച് ഗാര്‍ഹിക,വ്യവസായ, വാണിജ്യ മേഖലകളിലെ ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് വലിയ ഇളവ് നല്‍കും.

സത്യാവസ്ഥ വെളിപ്പെടുത്തുന്നവരില്‍ നിന്ന് അപേക്ഷാഫീസ്,ടെസ്റ്റിംഗ് ഫീസ്, അഡിഷണല്‍ സെക്യൂരിറ്റി ഫീസ് തുടങ്ങിയവ ഈടാക്കില്ല. വിതരണ ശൃംഖലയില്‍ മാറ്റം വരുത്തുന്നതിനുമാത്രം പണം അടച്ചാല്‍ മതി. 31നുശേഷം അംഗീകൃത വയര്‍മാന്റെ പരിശോധനാ റിപ്പോര്‍ട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300രൂപ എന്ന നിരക്കില്‍ ഫീസും നല്‍കേണ്ടിവരും.

വൈദ്യുതി ഉപയോഗം

ഉപകരണം, ഏകദേശ വാട്‌സ്

എല്‍.ഇ.ഡി ബള്‍ബ്- 3 -12

സി.എഫ്.എല്‍ - 7 -30

ബള്‍ബ് 40 - 60

ഫാന്‍- 60

ട്യൂബ് ലൈറ്റ്- 30 - 40

ടി.വി 50 - 200

മിക്സി- 500 - 750

തേപ്പുപെട്ടി- 500 - 2000

ഫ്രിഡ്ജ്- 100 - 500

ഇന്‍ഡക്ഷന്‍ കുക്കര്‍- 2000

ഹീറ്റര്‍- 1000 - 2500

വാഷിംഗ് മെഷീന്‍- 350 - 600

മൈക്രോവേവ് ഓവന്‍- 2000

എയര്‍ കണ്ടീഷണര്‍- 1200 - 2500

സാധാരണ പ്‌ളഗ് -60

പവര്‍പ്‌ളഗ്- 500

പമ്പ് സെറ്റ്- 375 -1500

ബി.എല്‍.ഡി.സി ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സീലിംഗ്, ടേബിള്‍ ഫാനുകള്‍, മിക്‌സി തുടങ്ങിയവ വളരെ കുറഞ്ഞ വാട്ട്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.