SignIn
Kerala Kaumudi Online
Tuesday, 21 May 2024 8.54 PM IST

ഈസ്റ്റർ ആശംസ ഗാനങ്ങളുമായി സ്ഥാനാർത്ഥികൾ

udf
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസ നൽകുന്നു.

തൃശൂർ: ഈസ്റ്റർ ദിനത്തിൽ ആശംസകളും പ്രത്യേക ഗാനങ്ങളുമായി സ്ഥാനാർത്ഥികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ എന്നിവർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിനെ സന്ദർശിച്ച് ആശംസ നേർന്നപ്പോൾ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ ഗാനം ഈസ്റ്റർ ദിനത്തിൽ പുറത്തിറങ്ങി.

പഴയകാല ഓർമ്മകൾ അയവിറക്കി തന്റെ അയൽവാസികളെയും ആദ്യകാല സുഹൃത്തുക്കളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തുടക്കം. രാവിലെ കോട്ടപ്പുറം ശിവക്ഷേത്രത്തിൽ ദർശനത്തിന് ശേഷം കോട്ടപ്പുറം മേഖലകളിലാണ് വീട് കയറിയത്.

തന്റെ ചെറുപ്പകാലം ചെലവഴിച്ച ഈ മേഖലകളിൽ പഴയകാല സുഹൃത്തുക്കളെയും അവരുമായി ബന്ധമുണ്ടായിരുന്നവരെയും സന്ദർശിച്ചു. തുടർന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തലിനെ അരമനയിലെത്തി സന്ദർശിച്ചു. ശേഷം നോർത്ത് മണ്ഡലത്തിലെ കുട്ടൻകുളങ്ങര മേഖലയിലെത്തി. ലീഡർ കെ. കരുണാകരൻ ജോലി ചെയ്ത സീതാറാം മിൽ അടക്കമുള്ള മേഖലകളിലെത്തി. ഉച്ചയ്ക്ക് ശേഷം നടത്തറ മേഖലയിലായിരുന്നു പര്യടനം.

ഈസ്റ്റർ ദിനത്തിൽ രാവിലെ തൃശൂർ അതിരൂപത കാര്യാലയത്തിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനും വൈദികർക്കും ആശംസകൾ നേർന്നു. ആർച്ച് ബിഷപ്പിനൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് മടങ്ങിയത്. മന്ത്രി കെ. രാജനും എൽ.ഡി.എഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് മണലൂർ, നാട്ടിക മണ്ഡലങ്ങളിൽ പ്രധാന വ്യക്തികളെ സന്ദർശിച്ചു.


ഉയിർപ്പിന്റെ ഗാനവുമായി സുരേഷ് ഗോപി

ഈസ്റ്റർ ദിനത്തിൽ ഉയിർപ്പിന്റെ സന്ദേശം പകരുന്ന ഗാനം പുറത്തിറക്കി എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഭാര്യ രാധികയാണ് സുരേഷ് ഗോപിക്കൊപ്പം, നന്ദിയാൽ പാടുന്നു എന്ന ഗാനം ആലപിച്ചത്. ഫാ. ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്. ജേക്‌സ് ബിജോയ് ഈണം നൽകി. യേശുക്രിസ്തുവിന്റെ പീഡാനുഭവവും ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഗാനം. ഒല്ലൂർ മണ്ഡലത്തിലായിരുന്നു ഇന്നലെ സുരേഷ് ഗോപിയുടെ പര്യടനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.