തൃശൂർ: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പരിശോധനയും തിരഞ്ഞെടുപ്പ് പരിശീലന ക്ലാസും ഒരേ സമയം വന്നത് അദ്ധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കെ.പി.എസ്.ടി.എ. അദ്ധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുപ്പ് ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വാല്യുവേഷൻ തുടങ്ങുന്ന ഏപ്രിൽ മൂന്നിന് തന്നെയാണ് തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ് ആരംഭിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുഹൈർ, ശ്രീപത്മനാഭൻ, ഷാഹിദ റഹ്മാൻ, സാജു ജോർജ്, എ.എം.ജയ്സൺ, സി.ആർ.ജിജോ, ടി.യു.ജെയ്സൺ, കെ.ജെ.ജോബി, റൈജുപോൾ, ജസ്ലീൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |