കുണ്ടറ: കിഴക്കേകല്ലടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങി തിരികെ കയറാനാകത്തെ അകപ്പെട്ട
ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.
ഉപ്പൂട്, പള്ളിക്കവല അനു ഭവനത്തിൽ അനൂപിന്റെ വീട്ടുമുറ്റത്തെ ഏകദേശം 55അടി ആഴമുള്ള കിണറ്രിൽ അകപ്പെട്ട കിഴക്കേകല്ലട ബാബു സദനത്തിൽ ബാബുവിനെയാണ് (66) രക്ഷപെടുത്തിയത്. കുണ്ടറ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനസ് ബി.എ സെറ്റിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് ഇയാളെ രക്ഷപെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |