കുന്നത്തൂർ : കനാൽ ശൂചീകരിച്ച് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജിജോ ഐവർകാല ഉൾപ്പെടെയുള്ള യുവാക്കളെ പുത്തൂച്ചിറയിൽ വച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പങ്കാളികളല്ലാത്ത ചിലരെ പിടികൂടിയ പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ് കാണിക്കുന്നത്. ബാഹ്യ സമ്മർദ്ദമാണ് ഇതിന് കാരണം. യഥാർത്ഥ പ്രതികളെ പിടികൂടാൻ പൊലീസ് അമാന്തം കാട്ടിയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഉല്ലാസ് കോവൂർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |