ചോറ്റാനിക്കര: പ്രവർത്തകർക്ക് ആവേശം പകർന്ന് കോട്ടയം ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. പിറവം മണ്ഡലത്തിലെ അരയൻ കാവിൽ നിന്ന് വൈകിട്ട് ആറുമണിക്ക് ആരംഭിച്ച റോഡ് ഷോ ചോറ്റാനിക്കരയിൽ അവസാനിച്ചു. അരയൻ കാവ് അമ്മയുടെ തിരുനടയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങളാണ് അണിനിരന്നത്. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെ ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.കെ. സജോൾ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ബി.ഡി.ജെ.എസ്. സി. പി. സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ടൂവീലറുകൾ ഓട്ടോറിക്ഷ, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ അലങ്കരിച്ച് എത്തിയതും കാണികൾക്ക് കൗതുകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെയും പ്ലക്കാർഡുകളും താമര ചിഹ്നവും സ്ഥാനാർത്ഥിയുടെ ചിഹ്നമായ കുടത്തിന്റെ പ്ലക്കാർഡുകളും എൻ.ഡി.എയിലെ വിവിധ കക്ഷികളുടെ കൊടികളുമേന്തിയാണു പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തത്. ചോറ്റാനിക്കരയിൽ നടന്ന സമാപന സമ്മേളനം ബിജെപി മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം. എൻ.മധു ഉദ്ഘാടനം ചെയ്തു. പി.കെ. സജോള് , ആശിഷ് എം,എൻ.എം സുരേഷ്,ടി.ജി. അജികുമാർ, അഭിലാഷ്, പികെ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |