തിരൂരങ്ങാടി: ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചു നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ചെറുമുക്ക് ടൗൺ റൂഹുൽ ഇസ്ലാം ഹയർ സെക്കഡറി മദ്രസയിൽ ലോകാരോഗ്യ ദിന പരിപാടി നടത്തി. കൗമാര ആരോഗ്യ ബോധവത്കരണം, ജീവിത ശൈലീ രോഗപരിശോധന അനീമിയ സ്ക്രീനിങ് എന്നിവയുടെ ക്യാമ്പ് നടത്തി, ഹെൽത്ത് കൗൺസിലർ സുഹൈറ, നന്നമ്പ്ര മെഡിക്കൽ ഓഫീസർ ശ്രീമനിത, ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷ്ലാൽ, പബ്ലിക് ഹെൽത്ത് നേഴ്സ് ലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, അജിത്കുമാർ തുടങ്ങിയവർ ക്ലാസ് എടുത്തു, ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേരും മെഡിക്കൽ ക്യാമ്പിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |