SignIn
Kerala Kaumudi Online
Sunday, 01 September 2024 8.01 AM IST

വികസന സംവാദങ്ങളുമായി...

Increase Font Size Decrease Font Size Print Page
v-joy

വർക്കല:മലനാടും ഇടനാടും തീരദേശവും ചേർന്ന ആറ്റിങ്ങൽ ലോക് സഭ മണ്ഡലത്തിൽ വികസനം മുൻനിറുത്തിയുള്ള സംവാദങ്ങളുമായി സ്ഥാനാർത്ഥികളുടെ പര്യടനം കൊഴുക്കുന്നു.പ്രേംനസീറിന്റെ ഓർമ്മകൾ അലയടിക്കുന്ന കായലിന്റെയും കയറിന്റെയും നാടായ ചിറയിൻകീഴിലായിരുന്നു ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം പര്യടനം നടത്തിയത്.മംഗലപുരം , മുദാക്കൽ പഞ്ചായത്തുകളിലെ വി.ജോയിയുടെ പര്യടനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആലപ്പുറം കുന്നിൽ നിന്നാരംഭിച്ച് പൊയ്‌കയിൽ ,തോന്നയ്‌ക്കൽ ,മുരുക്കുംപുഴ , പണിക്കൻവിള ,കോട്ടറക്കരി , അയിലം , കുളക്കോട് തുടങ്ങി 50 ഓളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ വാളക്കാട് ജംഗ്ഷനിൽ പര്യടനം സമാപിച്ചു.നെടുമങ്ങാട് നിയോജകമണ്ഡലത്തിലാണ് ഇന്നത്തെ പര്യടനം.രാവിലെ 7.30ന് പിരപ്പൻകോട് ജംഗ്ഷനിൽ നിന്ന് പര്യടനം ആരംഭിക്കും.

മണനാക്ക് തൊട്ടിക്കല്ല് ജംഗ്ഷനിൽ നിന്നായിരുന്നു അടൂർ പ്രകാശ് ഇന്നലെ പര്യടനം ആരംഭിച്ചത്.യു. ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജെഫേഴ് സൻ പര്യടനം ഉദ്ഘാടനം ചെയ്തു.പഴഞ്ചിറ,നിലയ്ക്കാമുക്ക് മാർക്കറ്റ്,ആനത്തലവട്ടം,ശാർക്കര ജംഗ്ഷൻ,പുരവൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ അടൂർ പ്രകാശിന് സ്വീകരണമൊരുക്കി.ചെമ്പൂർ ജംഗ്ഷനിൽ പര്യടനം സമാപിച്ചു.

നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലായിരുന്നു വി.മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പര്യടനം. ഐ.എസ്.ആർ.ഒ ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം ഇരുമരം,നെട്ടിറച്ചിറ,പഴകുറ്റി,മുക്കോല എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ഉച്ചയോടെ പൂവത്തൂരിൽ സമാപിച്ചു.വൈകിട്ട് പാലോടിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി.ചില്ലിമുക്ക്, തൃക്കോവിൽത്തോട്ടം,പെരിങ്ങമ്മല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ പാലോട് ജംഗ്ഷനിൽ പര്യടനം സമാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.