മട്ടാഞ്ചേരി: വിഷുദിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മട്ടാഞ്ചേരി കൊട്ടാരം വളപ്പിലെ അഴി തൃക്കോവിൽ മഹാവിഷ്ണു -ഭഗവതി ക്ഷേത്ര വളപ്പിൽ ഭക്തർ 10 ഓളംപച്ചക്കറി ഇനങ്ങളുടെ വിത്ത് പാകി. മലയാളിയുടെ കാർഷിക സംസ്കൃതി സന്ദേശം പകർന്നാണ് ഭക്തജന കൂട്ടായ്മ പച്ചക്കറി കൃഷിക്ക് മുന്നിട്ടിറങ്ങിയത്. മൂന്നേക്കർ ക്ഷേത്ര ഭൂമിയിൽ നടക്കുന്ന കൃഷി ഉത്പന്നങ്ങൾ ക്ഷേത്രാവശ്യങ്ങൾക്ക് ഉപ യോഗിക്കുന്നതോടോപ്പം വരുമാനം ക്ഷേത്ര വികസന പ്രവർത്തനങ്ങൾ ക്കായി ഉപയോഗിക്കുമെന്ന് കൊച്ചി അഴിതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു . ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്. ആർ. എസ്. ശ്രീകുമാർ ഉദ് ഘാടനം ചെയ്തു.ദേവസ്വം അധികാരി ജി. എസ്.അനിൽകുമാർ, ട്രഷറർ കവി താ സുനിൽ, വൈസ് പ്രസിഡന്റ് മധു എം നായർ, ജോയിൻ സെക്രട്ടറി വി ഷ്ണു, കമ്മറ്റി അംഗങ്ങളായ ശശി, സുരേഷ് കുമാർ, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |