കോട്ടയം: ഏകീകൃത സിവിൽ കോഡും പൗരത്വ ഭേദഗതിനിയമവും നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. 98 ശതമാനം വിഷയങ്ങളും ഇന്ത്യൻ പീനൽ കോഡിൽ ഏകീകൃതമാണ്. ഇത് നടപ്പാക്കേണ്ടത് അംബേദ്കറോടുള്ള കടമയാണ്. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചപ്പോഴാണ് കെ.ടി.തോമസ് ഇക്കാര്യം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളിയുടെ അച്ഛനുമായും അദ്ദേഹത്തിന്റെ സഹോദരൻ നടരാജനുമായും വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി .ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ സിനിൽ മുണ്ടപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പച്ചയിൽ എന്നിവരും സ്ഥാനാർത്ഥിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |