കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതോടെ സംസ്ഥാനത്ത് സ്വർണ വില താഴേക്ക് നീങ്ങുന്നു. ഇന്നലെ പവൻ വില 400 രൂപ കുറഞ്ഞ് 54,040 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 6,755 രൂപയായി. യു. എസ് ബോണ്ടുകളുടെ മൂല്യത്തിൽ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിച്ചു. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ അമേരിക്കയിൽ മുഖ്യ പലിശ നിരക്കുകൾ ഉടനെയൊന്നും കുറയില്ലെന്ന വാർത്തകളാണ് യു. എസ് ബോണ്ടുകളുടെ മൂല്യം ഉയർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |