പരീക്ഷാ ഫീസ്
ബി.കോം ആന്വൽ സ്കീം (എസ്.ഡി.ഇ & പ്രൈവറ്റ്) പാർട്ട് III (മേഴ്സി ചാൻസ്) പരീക്ഷകൾക്ക് (1996 സ്കീം) പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 21 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 3 വരെയും 400 രൂപ പിഴയോടെ 6 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
പിഎച്ച്.ഡി നൽകി
പ്രതീഷ്കുമാർ.എസ് (എക്കണോമിക്സ്), ഷർജിന ബീഗം, ആതിര കെ.വി രാജ്, കവിത എം, അനില.എസ്, ലക്ഷ്മി.എസ് നായർ (ഫിസിക്സ്), ബിജു.എസ്, കൃഷ്ണപ്രിയ കെ.ജി (കെമിസ്ട്രി), അനുജ ടി.ജെ, ഗ്രീഷ്മ ടോം, ഹസീന എച്ച്.എസ് (ബയോടെക്നോളജി), സൗജി.എസ് (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), അജിത ബി.എസ് (സുവോളജി), ധന്യ രാമചന്ദ്രൻ, സവിത എം.ടി (മാത്തമാറ്റിക്സ്), ജ്യോതി.ജി (ഒപ്റ്റോഇലക്ട്രോണിക്സ്), സരുൺ.എസ് (ജ്യോഗ്രഫി), സജിദ് ബാബു.എൻ (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), പാർവതി ചന്ദ്രൻ, പവന സി.ജി (ഹിന്ദി), തോമസ് പി ജോൺ, ദിബു അബിരജൻ (ഹിസ്റ്ററി), ദീപ്തി എലിസബത്ത് മാത്യു, ബിന്ദുഷ കെ, ജിഷ എൻ.ആർ, ദീപു പി.ആർ (എഡ്യൂക്കേഷൻ), നിഷ എ.ജി (മ്യൂസിക്), ധന്യ ജോൺസൺ, രമ്യശ്രീ.എസ് (ഇംഗ്ലീഷ്), ആശാദേവി.ജി, നിത്യ.പി (സംസ്കൃതം), പോൾ തോമസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), രംഗനായകി.ജി (കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ്), അരുണ യു.ജി (സോഷ്യോളജി), താര ജെയ്ൻ പോൾ (ഫിലോസഫി), ലെഗസി ഗുദുരോ മാമോ (മാനേജ്മെന്റ് സ്റ്റഡീസ്), അനിത കുമാരി ടി.ടി (സൈക്കോളജി), അബ്ദുൾ ഷമീർ കെ, റോണി തോമസ്, തത്വാന ബലസോവ (പൊളിറ്റിക്കൽ സയൻസ്), അശ്വതി ആർ.പി നായർ (മലയാളം) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻസിക്കേറ്റ് യോഗം തീരുമാനിച്ചു.
ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
കരിയർ റിലേറ്റഡ് സി.ബി.സി.എസ് (എഫ്.ഡി.പി സി.ബി.സി.എസ്) 2015 - 18 അദ്ധ്യയന വർഷത്തിലെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികൾ (എൻ.എസ്.എസ്, എൻ.സി.സി, സ്പോർട്സ് മുതലായവ) മാർക്ക് ലഭിക്കുന്നതിനായി കോളേജ്തലത്തിലും ഗ്രേസ് മാർക്ക് ശുപാർശ ചെയ്യേണ്ട അതാത് വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവകലാശാല പരീക്ഷാ കൺട്രോളർക്ക് ആഗസ്റ്റ് 31 ന് മുൻപായി സമർപ്പിക്കണം.
പരീക്ഷാഫലം
രണ്ടാം വർഷ എം.എ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ - 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 22 ന് ശേഷം ഹാൾടിക്കറ്റുകൾ ഹാജരാക്കി ഇ.ജി X സെക്ഷനിൽ നിന്ന് കൈപ്പറ്റണം.
സീറ്റൊഴിവ്
ഭാഷാശാസ്ത്ര വിഭാഗത്തിൽ പി.ജിക്ക് എസ്.സി/എസ്.ടി/ബി.പി.എൽ/ജനറൽ വിഭാഗങ്ങളിലായി ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 22 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഡിപ്പാർട്ട്മെന്റിൽ എത്തണം. വിശദവിവരങ്ങൾക്ക്: 7403555418
ഹിന്ദി പഠനവകുപ്പിൽ എം.എ ഹിന്ദി കോഴ്സിന് എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുളള രണ്ട് സീറ്റുകൾ ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 23 ന് രാവിലെ 10ന് കാര്യവട്ടത്തെ ഹിന്ദി പഠന വകുപ്പിൽ എത്തണം.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്) കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു, ഫീസ്: 6000 രൂപ. പ്രവേശനത്തിന് പി.എം.ജി ജംഗ്ഷനിലുളള സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523. അവസാന തീയതി 29.
അപേക്ഷ ക്ഷണിക്കുന്നു
ഭാഷാശാസ്ത്ര വിഭാഗം നടത്തുന്ന ഫങ്ഷണൽ മലയാള സർട്ടിഫിക്കറ്റ് സായാഹ്ന കോഴ്സിന് ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം. സ്കൂൾ/കോളേജ് തലങ്ങളിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കും, യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന അന്യഭാഷാ വിദ്യാർത്ഥികൾക്കും മലയാളം ഭാഷ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം സർവകലാശാലയുടെ ലിംഗ്വിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നേരിട്ടും സർവകലാശാല വെബ്സൈറ്റിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 9947539589.
തിരുവനന്തപുരം ലയോള കോളേജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ് ടു. അവസാന തീയതി 30. ഫോൺ: 0471 - 2592059
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത: പ്ലസ്ടു. അവസാന തീയതി 30. വിശദവിവരങ്ങൾക്ക്: 8129418236, 9495476495