ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെക്കുറിച്ച് തനിക്കറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവരം അറിയിച്ചതിന് മാദ്ധ്യമങ്ങൾക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുമ്പ് നടത്തിയ വിദേശയാത്രകളും രാജ്ഭവനെ അറിയിച്ചിട്ടില്ല. രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സർക്കാരിന്റേത്. ഇതിനെക്കുറിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും ആനന്ദ ബോസ് സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |