തലയോലപ്പറമ്പ്: നിയന്ത്റണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞു. നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈക്കം മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിനു സമീപം മുട്ടത്തു കുളത്തിലേക്കാണ് കാർ മറിഞ്ഞത്. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് അപകടം. മൂന്നാറിൽ വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം. കാറിനുള്ളിൽ ഉണ്ടായിരുന്ന മറവൻതുരുത്ത് പാറപ്പുറം വീട്ടിൽ നൗബിൻ (30) ഇയാളുടെ ഭാര്യ ഷഹനാസ് (26), മക്കളായ നൂഹ മറിയം (4), നിഹ മറിയം (2) എന്നിവരാണ് രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്രഭാതസവാരിക്കാരും നാട്ടുകാരും ചേർന്ന് കാറിനുള്ളിൽ നിന്നും യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.
വീതികുറഞ്ഞ റോഡിൽ വളവ് തിരിയുന്നതിനിടെയാണ് കാർ കുളത്തിലേക്ക് മറിഞ്ഞത്. കുളത്തിലേക്ക് മറിഞ്ഞ കാർ പിന്നീട് ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |