മൂവാറ്റുപുഴ: നിർമല കോളേജിൽ 2024-25 അക്കാഡമിക വർഷത്തേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ അനുവദിച്ച സ്വയം ഭരണ പദവിയ്ക്ക് എം.ജി. സർവകലാശാലയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടപടികൾ ആരംഭിച്ചത്. ബി.എ, ബി.എസ്.സി, ബി.കോം, ബി.ടി.ടി.എം എന്നീ ഹോണേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലേക്കും ബി.സി.എ, വോക് ലോജിസ്റ്റിക് മാനേജ്മെന്റ് എന്നീ ഡിഗ്രി പ്രോഗ്രാമുകളിലേക്കും അഞ്ച് വർഷ ഇന്റ് ഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് - ഡേറ്റാ സയൻസ് എന്നീ പ്രോഗ്രാമുകളിലേക്കുമാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് കോളേജിന്റെ വെബ്സൈറ്റ് (www.nirmalacollege.ac.in) വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 9446600852, 9446600853, 9496435170.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |