SignIn
Kerala Kaumudi Online
Tuesday, 30 July 2024 7.15 AM IST

പ്ലസ്‌ ടു കഴിഞ്ഞവർക്ക് വൻ ശമ്പളത്തോടെ സർക്കാർ ജോലി; ജൂൺ 19ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കൂ

job

നമ്മുടെ രാജ്യത്ത് സർക്കാർ ജോലി നേടണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തൊഴിൽ സുരക്ഷ, മെച്ചപ്പെട്ട വേതനം, മെഡിക്കൽ ആനുകൂല്യങ്ങൾ, വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യങ്ങൾ എന്നിവയാണ് സർക്കാ‌ർ ജോലിയോട് യുവാക്കൾക്ക് പ്രിയം കൂടാനുള്ള കാരണം.

എന്നാൽ, സർക്കാർ ജോലി നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കഠിന പരിശ്രമം അത്യാവശ്യമാണ്. ഇപ്പോഴിതാ നിരവധി ഒഴിവുകളാണ് വിവിധ സർക്കാർ മേഖലകളിൽ ഉണ്ടായിരിക്കുന്നത്. ഇത് ഏതൊക്കെയാണെന്നും അപേക്ഷിക്കേണ്ട അവസാന തീയതിയും നോക്കാം.

1. ഇന്ത്യൻ എയർ ഫോഴ്‌സ് (ഐഎഎഫ്)

എയർ ഫോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരമാണിത്. ഫ്ലയിംഗ് ബ്രാഞ്ചിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലേക്കും 317 ഒഴിവുകളാണ് വന്നിട്ടുള്ളത്. 20നും 24നും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് careerindianairforce.cdac.in, afcat.cdac.in എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ അയക്കുന്നവരിൽ നിന്ന് പരീക്ഷ നടത്തിയാകും നിയമനം നടത്തുക. ഓഗസ്റ്റ് 9, ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളിലാണ് പരീക്ഷ നടത്തുക. 300 മാർക്കിനുള്ള പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിന് വിളിക്കും. ശേഷം മെഡിക്കൽ ടെസ്റ്റ് കൂടി പൂർത്തിയാക്കി നിയമനം നടത്തും.

2. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് II

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. കേരള പിഎസ്‌സി ആണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് II ലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഒരു അംഗീകൃത സ്‌കൂളിൽ നിന്ന് സയൻസിൽ പ്ലസ് ടു പാസായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ജൂൺ 19 ആണ് അവസാന തീയതി. അപേക്ഷകർ 18നും 41നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, JOB, PLUS TWO, APPLICATION, GOVT JOBS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.