കുറവിലങ്ങാട്: കാണക്കാരി സെന്റ് മേരിസ് റോമൻ കാത്തലിക് പള്ളിക്ക് സമീപമുള്ള കാണിക്ക വഞ്ചിയിൽ നിന്ന് പട്ടാപ്പകൽ പണം മോഷ്ടിക്കാൻ ശ്രമിച്ച കോഴ സയൻസ് സിറ്റി ഭാഗത്ത് ചുനയമ്മാക്കിൽ സന്തോഷ് മാത്യുവിനെ (45) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പശപുരട്ടിയ കമ്പി ഉപയോഗിച്ച് കാണിക്ക വഞ്ചിയിൽ നിന്ന് പണമെടുക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |