കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചു. 22നകം കോളേജുകളിൽ പ്രവേശനം നേടണം.
നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് 21ന് കാര്യവട്ടം ക്യാമ്പസിൽ വച്ച് പ്രവേശനം നടത്തും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്യാം.
ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്,ബി.വോക്. ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
25 മുതൽ ആരംഭിക്കുന്ന ബി.കോം പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് പരീക്ഷ കേന്ദ്രമായി തിരെഞ്ഞെടുത്തിട്ടുള്ളവർ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പരീക്ഷ എഴുതണം.
ജൂലായിൽ നടത്തുന്ന നാലാം സെമസ്റ്റർ ബി.എ. ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 24വരെയും 150രൂപ പിഴയോടെ 27വരെയും 400രൂപ പിഴയോടെ 29 വരെയും ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.
ഓപ്പൺ യൂണി.
പരീക്ഷ രജിസ്ട്രേഷൻ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി മൂന്നാം സെമസ്റ്റർ (2022 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്ക് പിഴ കൂടാതെ 27 വരെയും പിഴയോടുകൂടി ജൂലായ് 3 വരെയും അധിക പിഴയോടെ ജൂലായ് 6 വരെയും www.sgou.ac.in or erp.sgou.ac.in വഴി അപേക്ഷിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി,പട്ടികവർഗ,ഒ.ഇ.സി വിദ്യാർത്ഥികളെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഫീസ് സംബന്ധമായ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് e23@sgou.ac.in അല്ലെങ്കിൽ 9188920013,9188920014 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |