തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയെയും ആദരിക്കുന്നതിനായി 22ന് കേരള കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ 'പ്രതിഭാ സംഗമം 2024, ഒല്ലൂർ എം.എൽ.എ അവാർഡ്' രാവിലെ പത്തിന് നടത്തും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. ചീഫ് സെക്രട്ടറി വി. വേണു, കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഇസാഫ് സി.ഇ.ഒ: പോൾ തോമസ്, സംവിധായകൻ സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |