SignIn
Kerala Kaumudi Online
Friday, 26 July 2024 12.57 AM IST

'സിനിമയുടെ ഗൃഹപാഠം' പ്രകാശനം ചെയ്തു

photo

ഇരിങ്ങാലക്കുട: ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളെ സ്‌കൂൾ അന്തരീക്ഷത്തിൽ പ്രതിപാദിക്കുന്ന തിരക്കഥാകൃത്തും അദ്ധ്യാപകനുമായ പി.കെ. ഭരതൻ മാസ്റ്റർ രചിച്ച 'സിനിമയുടെ ഗൃഹപാഠം' പ്രകാശനം ചെയ്തു. എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ അമ്പിളി ഉൾപ്പെടെ ഗ്രന്ഥകാരന്റെ ഗുരുക്കൻമാരും സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് വിദ്യാർത്ഥികൾക്ക് പുസ്തകം നൽകിയായിരുന്നു പ്രകാശനം.

സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമിയുടെ അംഗീകാരങ്ങൾ നേടിയ പ്രതാപ് സിംഗ്, ഡോ. തൃശൂർ കൃഷ്ണ കൃഷ്ണകുമാർ, ഹേമന്ത്കുമാർ എന്നിവരെ ആദരിച്ചു.

ഫാ. വിൽസൺ തറയിൽ, ബാലകൃഷ്ണൻ അഞ്ചത്ത്, എം.കെ. ശ്രീകുമാർ, ഖാദർ പട്ടേപ്പാടം, പി.കെ. കിട്ടൻ മാസ്റ്റർ, പി. തങ്കപ്പൻ മാസ്റ്റർ, അരുൺ ഗാന്ധിഗ്രാം, കെ. ഹരി, രാധാകൃഷ്ണൻ വെട്ടത്ത്, പി.പി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ പി.വി. കവിത സ്വാഗതവും എസ്.എൻ പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി പി.കെ. അജയഘോഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.