തിരുവനന്തപുരം: രാജ്യത്തെ മുൻനിര വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ എഡ്യുപോർട്ടിൽ വിദ്യാഭ്യാസ സംരംഭകനും എയ്ഞ്ചൽ നിക്ഷേപകനുമായ ഡോ. ടോം എം. ജോസഫ് നിക്ഷേപം നടത്തി. യൂറോപ്പ് ആസ്ഥാനമായുള്ള വെർസോ ക്യാപ്പിറ്റലാണ് കോഴിക്കോട് ആസ്ഥാനമായ എഡ്യുപോർട്ടിൽ നിക്ഷേപപം നടത്തിയത്. പുതിയ പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എഡ്യുപോർട്ട് സി.ഇ.ഒ അക്ഷയ് മുരളീധരൻ പറഞ്ഞു.
വിദ്യാർത്ഥി അടിത്തറയ്ക്ക് സഹായകമായി ടെക് പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താനും ഇംഗ്ലീഷിതര ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളി മറികടക്കുന്നതിനായി വിവിധ ഭാഷകളിൽ കണ്ടന്റുകൾ വികസിപ്പിക്കുന്നതിനും തുക വിനിയോഗിക്കുമെന്ന് എഡ്യുപോർട്ട് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |