കൊച്ചി: നടപ്പു സാമ്പത്തിക വർത്തിലെ ആദ്യ പാദത്തിൽ മണപ്പുറം ഫിനാൻസ് 556.5 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുൻ വർഷത്തെ 498 കോടി രൂപയിൽ നിന്നും 11.7 ശതമാനം വർദ്ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 21 ശതമാനംഉയർന്ന് 44,932 കോടി രൂപയിലെത്തി. സ്വർണ വായ്പാ പോർട്ട്‌ഫോളിയോ 14.8 ശതമാനം വർദ്ധിച്ച് 23,647 കോടി രൂപയിലെത്തി. നിലവിൽ 26 ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.
സ്വർണ വായ്പ ആസ്തിയിൽ മികച്ച നേട്ടം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.
ആസ്തിയിലും അറ്റാദായത്തിലും മുന്നേറ്റം ചെലുത്താൻ സ്വർണ ഇതര സ്ഥാപനങ്ങൾക്കും കഴിഞ്ഞെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സി.ഇ.ഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു.
മണപ്പുറം ആശിർവാദ് മൈക്രോഫിനാൻസ് ആസ്തി മൂല്യം 21 ശതമാനം വർദ്ധനയോടെ 12,310 കോടി രൂപയിലും, അറ്റാദായം 100 കോടി രൂപയിലുമെത്തി. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാൻസ് ആസ്തി 32 ശതമാനം വർദ്ധനയോടെ 1,587 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |