SignIn
Kerala Kaumudi Online
Sunday, 01 September 2024 11.19 AM IST

അഖണ്ഡ വിജയ് ദീപശിഖ യാത്ര

Increase Font Size Decrease Font Size Print Page
kargil

കൊച്ചി: കാർഗിൽ യുദ്ധ വിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ജനത യുവമോർച്ച സംഘടിപ്പിക്കുന്ന അഖണ്ഡ വിജയ് ദീപശിഖ യാത്ര തൃപ്പൂണിത്തുറയിൽ നിന്നാരംഭിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രനാണ് യാത്ര നയിക്കുന്നത്. ലഫ്. കേണൽ ആർ. വിശ്വനാഥന്റെ തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ വി.കെ. ഭസിത് കുമാർ, എസ്. സജി, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ജനറൽ സെക്രട്ടറി സമീർ, മുൻസിപ്പൽ പ്രസിഡന്റ് രഞ്ജിത്ത് മേനോൻ പങ്കെടുത്തു. ഇന്ന് രാവിലെ പ്രത്യേകം തയ്യാറാക്കിയ അമർ ജ്യോതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 5ന് ഹൈക്കോടതി ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറിൽ നടക്കുന്ന യോഗത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിക്കും. യോഗത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സംവിധായകനുമായ മേജർ രവി മുഖ്യാതിഥിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.