SignIn
Kerala Kaumudi Online
Saturday, 14 September 2024 6.43 PM IST

യുവാക്കൾക്കായി നാല് പുതിയ പദ്ധതികളുമായി എൽ.ഐ.സി

Increase Font Size Decrease Font Size Print Page
lic

കൊച്ചി: വായ്‌പകളുടെ തിരിച്ചടവിന് ടേം ഇൻഷ്വറൻസും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) നാല് നവീന പദ്ധതികൾ പുറത്തിറക്കി. എൽ.ഐ.സി യുവ ടേം, ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ്, ഡിജി ക്രെഡിറ്റ് ലൈഫ് എന്നീ പുതിയ പോളിസികൾ ഓൺലൈനായും ഓഫ്‌ലൈനായും ലഭിക്കും. പുതിയ പദ്ധതികളുടെ ഉദ്ഘാടനം എൽ.ഐ.സി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി നിർവഹിച്ചു.

ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ടേം ഇൻഷ്വറൻസ് എടുക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കായാണ് ഈ പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഭവന, വാഹന, വിദ്യാഭ്യാസ വായ്‌പകളെടുത്തിട്ടുള്ള ഉപഭോക്താക്കളുടെ ബാദ്ധ്യത കവർ ചെയ്യുന്നതിനാണ് എൽ.ഐ. സി ഈ ടേം ഇൻഷ്വറൻസ് പ്ലാൻ ആരംഭിച്ചിരിക്കുന്നത്. ഇൻഷ്വർ ചെയ്ത വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഇതിലൂടെ ഉറപ്പ് നൽകുന്നു.

പ്രായപരിധി

പോളിസിയിൽ ചേരുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ് . പ്രവേശനത്തിനുള്ള പരമാവധി പ്രായം 45 വയസ്.
കാലാവധി പൂർത്തിയാകുമ്പോൾ കുറഞ്ഞ പ്രായം 33വയസാണ്. പരമാവധി പ്രായം 75.
ഏറ്റവും കുറഞ്ഞ അടിസ്ഥാന സം അഷ്വേർഡ് തുക 50 ലക്ഷം രൂപയും പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുക അഞ്ച് കോടി രൂപയുമാണ്,

അധിക ആനുകൂല്യങ്ങൾ
* ആകർഷകമായ ഉയർന്ന സം അഷ്വേർഡ് റിബേറ്റിന്റെ പ്രയോജനം.
* സ്ത്രീകൾക്ക് പ്രത്യേക കുറഞ്ഞ പ്രീമിയം നിരക്കുകൾ

തുടക്കത്തിൽ പോളിസി ഉടമയ്ക്ക് അനുയോജ്യമായ വായ്പാ പലിശ നിരക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.