ന്യൂഡൽഹി : സെബി ചെയർപേഴ്സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച്ച്. മാധവി ബുച്ചിനും ഭർത്താവിനെതിരെയുമാണ് ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട്. അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശകമ്പനികളിൽ സെബി അദ്ധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെയാണ് ഹിൻഡൻബർഗ് ലക്ഷ്യമിട്ടത്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്നും മറ്റുമാണ് 2023ൽ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശപ്രകാരം സെബി അന്വേഷിക്കുകയാണ്.
അമേരിക്കയിലെ നിക്ഷേപക ഗവേഷണ കമ്പനിയാണ് ഹിൻഡൻബർഗ് റിസർച്ച്. ധനകാര്യ വിദഗ്ദ്ധനായ നഥാൻ ആൻഡേഴ്സൺ ആണ് സ്ഥാപകൻ. കോർപറേറ്റ് തട്ടിപ്പുകളും, അധികൃതരുടെ വീഴ്ചകളും തുറന്നുകാട്ടുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് രീതി. അദാനി ഗ്രൂപ്പ്, അമേരിക്കയിലെ ഭീമൻ വാഹന നിർമ്മാതാക്കളായ നികോല കോർപ്പറേഷൻ, അമേരിക്കയിലെ ഓൺലൈൻ വാതുവയ്പ് സ്ഥാപനമായ ഡ്രാഫ്റ്റ് കിംഗ്സ് തുടങ്ങിയവയ്ക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |