കൊച്ചി: നവീന ഉത്‌പന്നങ്ങളായ ഇലസദ്യ സാമ്പാറും ഇലസദ്യ പായസവും യുണിടേസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ യുണിടേസ്റ്റ് ചെയർമാൻ ഡോ. എം ഷഹീർഷാ ഇലസദ്യ വിഭവങ്ങൾ പരിചയപ്പെടുത്തി. നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായ യുണിടേസ്റ്റിന്റെ പുതിയ പരസ്യങ്ങളും അവതരിപ്പിച്ചു. യുണിടേസ്റ്റ് കൊല്ലത്ത് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഫുഡ് പ്രോസസിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രഖ്യാപിച്ചു.
ഇലസദ്യയിലെ പരമ്പരാഗത രുചികൾ വീട്ടിൽ ഉണ്ടാക്കാനുള്ള എളുപ്പവഴിയാണ് യുണിടേസ്‌റ്റെന്ന് ഡോ. എം. ഷഹീർഷാ പറഞ്ഞു. യുണിടേസ്റ്റ് ഇലസദ്യ പാലട പായസം മിക്‌സ് പതിനഞ്ച് മിനിറ്റിൽ തയ്യാറാക്കാം. ഓഗസ്റ്റ് മുതൽ ഇലസദ്യ വിഭവങ്ങൾ വിപണിയിലെത്തും.
യുണിടേസ്റ്റ് മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് പി.എം, സെയിൽസ് വൈസ് പ്രസിഡന്റ് മുരളി എം, വില്പന വിഭാഗം എ. ജി. എമ്മുമാരായ റോബി ചാക്കോ, അവാധ് ഖാൻ, ഹൻസൽ മുക്താർ (ബോർഡ് മെമ്പർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |