അതിരപ്പിള്ളി: തമിഴ്നാട് വാൽപ്പാറയിൽ മരം വീണ് നാല് വയസുകാരൻ മരിച്ചു. പിതാവിന് പരിക്കേറ്റു. ഷേക്കൽമുടി തേയില എസ്റ്റേറ്റ് തൊഴിലാളി മുത്തുരാജിന്റെ മകൻ മുകിലനാണ് മരിച്ചത്. പിതാവ് മുത്തുരാജിനെ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ആശപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുട്ടിയെ അംഗണവാടിയിലേയ്ക്ക് കൊണ്ടുപോയതായിരുന്നു മുത്തുരാജ്. ഇതിനിടെയുണ്ടായ ശക്തമായ കാറ്റിൽ ഇവരുടെ മേൽ മരം വീണു. ആശുപത്രിയിലെത്തിച്ച കുട്ടി പിന്നീട് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |