തിരുവനന്തപുരം: മുംബയ് - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഭീഷണി. വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തും. ലാൻഡിംഗിൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.
മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ഇത് വ്യാജ സന്ദേശമാകാനും സാദ്ധ്യതയുണ്ട്. അടുത്തിടെ നിരവധി വിമാനങ്ങൾക്ക് നേരെ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ വരുന്നുണ്ട്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |