അങ്കമാലി: നാഷണൽ കോൺഫ്രൻസ് ഐസ്‌ഫോസ് 24ന്റെ പതിമൂന്നാം പതിപ്പിന് ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ തുടക്കമായി. ഹാക്കത്തോണുകൾ വർക്ക് ഷോപ്പുകൾ തുടങ്ങി സാങ്കേതിക മേഖലയിലെ നിരവധി സെഷനുകളാണ് സമ്മേളത്തിൽ നടക്കുന്നത്. ഐസി ഫോസ്റ്റ് ഡയറക്ടർ ഡോ. ടി.ടി. സുനിൽ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. ഫിസാറ്റ് ഫ്രീ സോഫ്റ്റ്‌വെയർ സെല്ലും എ.സി.എം സ്റ്റുഡന്റ് ചാപ്റ്ററഉം കമ്പ്യൂട്ടർ സയൻസ് വിഭാഗവും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് ചെലുത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടത്തുന്ന ഹാക്കത്തോണിൽ ദേശിയ തലത്തിൽ ഇരുന്നൂറിലേറെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഹാക്ക് ഫിറ്റ് 3.0 യുടെ ഉദ്ഘാടനം കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് എൻഗേജ്മെന്റ് ഡെലിവെറി മേധാവി പോൾ മോഹൻ നിർവഹിച്ചു. യദു കൃഷ്ണൻ, നിനോ ജോയ് , ഫർഹാൻ ബിൻ ഫാസിൽ , പോൾവിൻ ഡേവിസ്, ഷോൺ സേവ്യർ എന്നിവർ ഫോസ് ടെക്നോളജിയിൽ വിവിധ വർക്ക്ഷോപ്പുകൾക്ക് നേതൃത്വം നൽകും. നാല്പത്തിരണ്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കും. സി.ടി.എസ്.എച്ച്.ആർ വിഭാഗം മേധാവി മഹിമ തങ്കം രാജു, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡോ. ജ്യോതിഷ് കെ. ജോൺ. മെറിൻ ചെറിയാൻ, ഗൗതം പ്രശാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |