SignIn
Kerala Kaumudi Online
Sunday, 03 November 2024 1.53 AM IST

'ഉജ്ജ്വല ബാല്യം' : അപേക്ഷകൾ 31 വരെ

Increase Font Size Decrease Font Size Print Page

ഇടുക്കി: ജില്ലാ വനിത ശിശുവികസന വകുപ്പ് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽകല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പരിഗണിക്കുക. സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കൂട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ അതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി / പെൻഡ്രൈവ് പത്രക്കുറിപ്പുകൾ, എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊളളിക്കണം

ഇടുക്കിയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുക .25000രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് അവാർഡ് നൽകുക. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച് അവാർഡ് നൽകും.
അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ്. 685603 എന്ന വിലാസത്തിൽ അയക്കുക. അവസാന തീയതി 31. ഫോൺ: 04862235532, 7510365192, 9744151768 കൂടുതൽ വിവരങ്ങൾ www.wed.kerala gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.